അരിക്കൊമ്പന് ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ ഇന്ന് അസമിൽ നിന്നെത്തും
 

 

അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ ഇന്ന് അസമിൽ നിന്ന് എത്തിക്കും. വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. ഉച്ചയോടെ എയർ കാർഗോ വഴി ജിപിഎസ് കോളർ നെടുമ്പാശ്ശേരിയിൽ എത്തും. വനംവകുപ്പ് ഇത് ഏറ്റുവാങ്ങി ദേവികുളത്ത് എത്തിക്കും

കോളർ എത്തിച്ചാലും കോടതിയിൽ നിന്നുള്ള തീർപ്പിന് അനുസരിച്ചാകും ദൗത്യത്തിന്റെ ഭാവി. വരും ദിവസങ്ങളിൽ ദൗത്യസംഘം യോഗം ചേരാനും സാധ്യതയുണ്ട്. നടപടികൾ നീണ്ടുപോയാൽ ചിന്നക്കനാലിലും ശാന്തൻപാറയിലും വീണ്ടും സമരത്തിന് സാധ്യതയുണ്ട്.