പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കുമോപ്പം പാഴ്സലിൽ ഗ്രേവി കുറഞ്ഞു; ഹോട്ടലുടമയ്ക്ക് ചട്ടുകം കൊണ്ട് അടി
Mar 14, 2025, 20:54 IST
ആലപ്പുഴ താമരക്കുളത്ത് പാഴ്സലിൽ ഗ്രേവി കുറഞ്ഞു എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ഒരു സംഘം യുവാക്കൾ ആക്രമിച്ചു. ഹോട്ടൽ ഉടമയുടെ തലയ്ക്ക് ചട്ടുകം കൊണ്ട് അടിയേറ്റു. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയ മൂന്നംഗ സംഘമാണ് ഗ്രേവി കുറവാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. ആക്രമണത്തിൽ ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസിനും സഹോദരൻ മുഹമ്മദ് നൗഷാദിനും ഭാര്യാ മാതാവ് റെജിലയ്ക്കും പരിക്കേറ്റു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.