{"vars":{"id": "89527:4990"}}

ആരോഗ്യമേഖല തകർന്നു, കസ്റ്റഡി മർദനം പതിവായി; സർക്കാരിനെ സഭയിൽ വിചാരണ ചെയ്യുമെന്ന് സതീശൻ
 

 

കേരളീയർക്ക് വേണ്ടി സംസ്ഥാന സർക്കാരിനെ നിയമസഭയിൽ വിചാരണ ചെയ്യുമെന്ന് പ്രതിക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യമേഖല തകർന്നു. കസ്റ്റഡി മർദനം നിത്യസംഭവമായി. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുമ്പോഴും ആരോഗ്യ വകുപ്പ് നോക്കി നിൽക്കുകയാണെന്നും സതീശൻ ആരോപിച്ചു

പരാതി ഇല്ലാതിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് എടുത്തു. സർക്കാർ ബെഞ്ചിൽ ബലാത്സംഗ കേസ് പ്രതിയും മന്ത്രിമാരിൽ സ്ത്രീ പീഡനകനുമുണ്ട്. സിപിഎം നേതാക്കൾ തന്നെ സ്വന്തം പാർട്ടിക്കാരെ പോലീസ് സ്‌റ്റേഷനിലിട്ട് തല്ലിച്ചതക്കുന്ന കാലമാണ്

കേരളത്തിലെ പോലീസിനെ തന്നെ തകർത്തു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. മലയോര മേഖല, തീരപ്രദേശം തുടങ്ങി കേരളത്തെ തകർത്തു. അയ്യപ്പ സംഗമം, ന്യൂനപക്ഷ സംഗമം എന്ന പേരിൽ തട്ടിപ്പ് പരിപാടിയുമായി സർക്കാർ ഇറങ്ങിയിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.