ഹോം › കേരളം

അവധിക്കാലം വന്നെത്തി; സ്‌കൂള്‍ അടയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

By News Desk · 24 Mar 2025, 07:12 PM

രണ്ട് മാസം ഇനി അവധിയുടെ നാളുകള്‍. വേനല്‍ അവധിക്ക് സ്‌കൂളുകള്‍ അടയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ രണ്ട് മാസത്തെ വേനല്‍ അവധിക്കായി അടയ്ക്കും. ഇനിയുള്ള രണ്ട് മാസം ആഘോഷത്തിന്റേതാണ്. പരീക്ഷ പേടിയില്ലാതെ സ്‌കൂളില്‍ പോകണമെന്ന ചിന്തയില്ലാതെ കുട്ടികള്‍ ആര്‍ത്തുല്ലസിക്കും മാര്‍ച്ച് 27, 28, 29 തീയതികളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നത്. മാര്‍ച്ച് 27ന് ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ അവസാനിക്കും. മാര്‍ച്ച് 28നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. മാര്‍ച്ച് 29ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും പരിസമാപ്തി കുറിക്കും. പരീക്ഷ കഴിഞ്ഞല്ലോ എന്തായാലും ജയിക്കും എന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് ഉണ്ടാകില്ല. പരീക്ഷയില്‍ 30 ശതമാനം മാര്‍ക്കെങ്കിലും നേടാന്‍ സാധിക്കാത്ത കുട്ടികള്‍ സേ പരീക്ഷ എഴുതേണ്ടതായി വരും ഏപ്രില്‍ ആദ്യ വാരത്തോടെ ഫലം പുറത്തുവരും. നിശ്ചിത മാര്‍ക്ക് നേടാന്‍ സാധിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട് ഏപ്രില്‍ 25 മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ ആരംഭിക്കുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസുകാര്‍ക്കും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#School

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›