ഹോം › കേരളം

വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

By MJ Desk · 29 Nov 2024, 12:19 PM

വയനാട് വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പരത്തിയ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പുവാണ്(30) അറസ്റ്റിലായത്. കൽപ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത് ഈ മാസം 22ന് വെണ്ണിയോട് സ്വദേശി മൊയിൻ ഹാജിയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. മകളെ വിദേശത്തേക്ക് യാത്ര അയക്കാൻ കുടുംബസമേതം വിമാനത്താവളത്തിലേക്ക് പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ വാതിൽ പൊളിച്ച് അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു മോഷ്ടിച്ച സ്വർണാഭരണങ്ങൾ മാനന്തവാടിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ആരാധനാലയങ്ങളിലെ നേർച്ചപ്പെട്ട കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›