പൊന്നാനിയിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മുക്കാടി സ്വദേശി കബീറാണ മരിച്ചത്. സുഹൃത്ത് പൊന്നാനി സ്വദേശി പറമ്പിൽ മനാഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് മുക്കാടി കടപ്പുറത്തുണ്ടായ അടിപിടിക്കിടെയേറ്റ പരുക്കാണ് മനാഫിന്റെ മരണകാരണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 16നാണ് തലയ്ക്ക് പിന്നിൽ ഗുരുതര പരുക്കേറ്റ നിലയിൽ കബീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചത് കബഡി കളിക്കിടെ വീണ് പരുക്കേറ്റു എന്നാണ് ആശുപത്രിയിൽ എത്തിച്ചവർ പറഞ്ഞത്. കബീറിന്റെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പൊന്നാനിയിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin