ഹോം › കേരളം

പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം; ഭർത്താവ് രാഹുൽ കസ്റ്റഡിയിൽ

By MJ Desk · 26 Nov 2024, 10:11 AM

വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ രാഹുലിന്റെ ഭാര്യ എറണാകുളം വടക്കൻ പറവൂർ നൊച്ചിത്തറ സ്വദേശി നീമയെ(26) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ രാഹുലിനെ പാലാഴിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്റെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചത്. യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ട്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആശുപത്രിയിലെത്തിയത് പരാതിയില്ലെന്നും എറണാകുളത്ത് നിന്ന് മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യം നൽകണമെന്നുമാണ് യുവതി പോലീസിനോട് ആവശ്യപ്പെട്ടത്. ഏറെ വിവാദമായതാണ് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്. പരാതി നൽകിയ യുവതി തന്നെ പിന്നീട് മൊഴി മാറ്റുകയും പരാതിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pantheerankavu case

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›