ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദി; വീണ്ടും അധിക്ഷേപവുമായി വെള്ളാപ്പള്ളി
മലപ്പുറം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും വെള്ളാള്ളി പറഞ്ഞു. ഇയാൾ മുസ്ലീങ്ങളുടെ വലിയ വക്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു
എന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ഒരു ദുരനുഭവമുണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല
എനിക്ക് 89 വയസുണ്ട്. എന്നോട് ഒരു മര്യാദ പോലുമില്ലാതെ മാധ്യമങ്ങൾ വളഞ്ഞു. റിപ്പോർട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്റെ മര്യാദ പോലും കാണിച്ചില്ല. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളേജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞത്. അൺ എയ്ഡഡ് കോളേജ് മാത്രമാണ് ഇവിടെയുള്ളത്. 48 അൺ എയ്ഡഡ് കോളേജ് മുസ്ലീം ലീഗിനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു