{"vars":{"id": "89527:4990"}}

കാട്ടിലെ രാജാവ് കടുവ; പുല്‍മേടുകളുടെ ഉടയോന്‍ സിംഹം

 
കോഴിക്കോട്: കാട്ടിലെ രാജാവായി സിംഹത്തെ വാത്തിയത് യൂറോപ്യന്മാര്‍ക്ക് പറ്റിയ അപദ്ധമാണെന്നാണ് കടുവകളെയും സിംഹങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിച്ചവര്‍ അഭിപ്രായപ്പെടുന്നത്. കടുവകളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയുമെല്ലാം ചെയ്തവരില്‍ മിക്കവരും സിംഹത്തെക്കാള്‍ എല്ലാ നിലക്കും രാജപദവിക്ക് അര്‍ഹന്‍ കടുവയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാഴ്ചയില്‍തന്നെ അത് പ്രകടവുമാണെന്നതാണ് യാഥാര്‍ഥ്യം. സിംഹത്തിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗംവരെ കൈവരിക്കാനാവുമെങ്കില്‍ കടുവക്ക് 97 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. ശരീര ഭാരത്തിന്റെ കാര്യത്തിലാണെങ്കില്‍ ശരാശരി 325 കിലോഗ്രാം തൂക്കമാണെങ്കില്‍ സിംഹങ്ങള്‍ക്ക് 275 കിലോഗ്രാം തൂക്കമേ കാണൂ. മസില്‍ കരുത്തിത്തിലും കടുവയാണ് വമ്പന്‍. ശക്തിയിലും ബുദ്ധിയിലും മണംപിടിക്കാനുള്ള ശേഷിയിലും കടുവയ്ക്കാണ് മുന്‍തൂക്കം. ഇരപിടിക്കുന്നതില്‍ 50 മുതല്‍ 60 ശതമാനം വരെയാണ് വിജയതോത്. തന്റെ ഭാരത്തിന്റെ ഇരട്ടിയോളം തൂക്കമുള്ള ഇരകളെ കീഴടക്കാന്‍ മാത്രമല്ല, അവയെ കീഴ്‌പ്പെടുത്തി കൊന്നശേഷം വലിച്ചുകൊണ്ടുപോകുവാനും കടുവകള്‍ക്കു അനായാസം കഴിയും. ശരീരഭാരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടു മീറ്ററിലധികം ഉയരത്തില്‍ ചാടാനുള്ള കടുവകളുടെ കഴിയും അമ്പരപ്പിക്കുന്നതാണ്. കാടിന്റെ വന്യതയില്‍ തന്റെ നിറത്തിന്റെ പ്രത്യേകത കാരണം പുലികളെപ്പോലെ പെട്ടെന്ന് ആരുടേയും കണ്ണില്‍പ്പെടാതെ പമ്മിയിരിക്കാന്‍ ഇവയ്ക്കുള്ള കഴിവ് അപാരമാണ്. കടുവയും സിംഹവും നേരിട്ട് ഏറ്റുമുട്ടിയാല്‍ കടുവയ്ക്കു തന്നെയാവും അന്തിമ വിജയം. പക്ഷേ ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇവയെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ ബയോളജിസ്റ്റുകള്‍ പറയുന്നത്. കടുവകളും രണ്ട് ആവാസ വ്യവസ്ഥകളില്‍ ജീവിക്കുന്നവയാണെന്നതും ഇവ രണ്ടു പരസ്പരം ഇരകളായി പരിഗണിക്കപെടുന്നില്ലെന്നതുമാണ് ഇതിന് കാരണമായി അവര്‍ പറയുന്നത്. സിംഹങ്ങളില്‍നിന്നും വിഭിന്നമായി കടുവകള്‍ പലപ്പോഴും ഏകാന്ത സഞ്ചാരികളാണ്. പ്രത്യേകിച്ചും ആണ്‍ കടുവകള്‍. ഒറ്റക്ക് വേട്ടയാടി പിടികൂടുകയെന്നതാണ് ഇവയുടെ നയം. തങ്ങള്‍ പിടികൂടിയ ജീവികളെ മാത്രം ആഹരിക്കുന്ന മൃഗങ്ങളെന്ന പ്രത്യേകതയും കടുവകള്‍ക്കുണ്ട്. നിന്നനില്‍പ്പില്‍ അഞ്ചു മീറ്ററോളം ഉയരത്തില്‍ ചാടാന്‍ സാധിക്കുന്ന ഇവന് 10 മീറ്ററോളം നീളത്തില്‍ ചാടാനും പ്രയാസമില്ല. സഞ്ചാരപദത്തില്‍ മുന്നില്‍പ്പെടുന്ന ഗര്‍ത്തങ്ങളും അരുവികളും ചെറിയ പുഴകളുമെല്ലാം ചാടിക്കടന്ന് പോകാന്‍ മാര്‍ജ്ജാര കുടുംബത്തിലെ ജിവിച്ചിരിക്കുന്നതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ ജീവിയായ കടുവകള്‍ക്കു നിഷ്പ്രയാസം സാധിക്കും. സിംഹങ്ങളുടെ കഴുത്തിന്റെ ശക്തിയും കടിയുടെ കാഠിന്യവും കൂടുതലാണെങ്കിലും സംഘമായി ആക്രമിച്ച് കീഴ്‌പ്പെടുത്താനെ സിംഹങ്ങള്‍ക്കാവൂ. സാധാരണ പത്തും പതിനഞ്ചും അടങ്ങുന്ന സംഘമായാണ് സിംഹങ്ങള്‍ സഞ്ചരിക്കാറ്. കടുവകളുടെ ശക്തമായ അടിയും മാരകമായ കടിയും ചടുലമായ നീക്കങ്ങളും സമാനതകളില്ലാത്തതാണ്. യൂറോപ്യന്മാര്‍ ആഫ്രിക്കന്‍ കാടുകളില്‍ എത്തിപ്പെടുകയും ഭയാനകമായ ഗര്‍ജനം കേള്‍ക്കാന്‍ ഇടയാവുകയും ചെയ്തതോടെയാണ് രാജപദവി സിംഹങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടിയത്. ആഫ്രിക്കന്‍ കാടുകളില്‍ കടുവകളില്ലെന്നതും ഇതിന് കാരണമായിട്ടുണ്ട്.