എത്തരുതെന്ന് നേതൃത്വത്തിന്റെ നിർദേശം; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ എത്തിയേക്കില്ല
Sep 16, 2025, 08:11 IST
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിൽ എത്തിയേക്കില്ല. സഭയിൽ ഇന്ന് എത്താൻ പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം രാഹുലിനോട് നിർദേശിച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും അവഗണിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നിയമസഭയിൽ എത്തിയാലും രാഹുലിനെ പരിഗണിക്കില്ല
ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാടാണ് നിർണായകമാകുന്നത്.
നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സതീശൻ തള്ളിപ്പറഞ്ഞേക്കുമെന്നും വിവരമുണ്ട്. അതേസമയം രാഹുൽ പാലക്കാട് വരുന്നതിലും അവ്യക്തത തുടരുകയാണ്. പാലക്കാട് ഡിസിസിക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല.