ഹോം › കേരളം

പിവി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ല; പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കും: മന്ത്രി സജി ചെറിയാൻ

By MJ Desk · 07 Sep 2024, 03:37 PM

പിവി അൻവർ എംഎൽഎയുടെ പരസ്യ വിമർശനത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. പി വി അൻവർ പരാതി ഉന്നയിച്ച രീതി ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാർട്ടിയോടോ മുഖ്യമന്ത്രിയോടോ ആയിരുന്നു ആദ്യം പരാതി പറയേണ്ടതെന്ന് മന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ കാര്യങ്ങൾ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആർഎസ്എസ് നേതാവും എഡിജിപി അജിത് കുമാറും കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിലും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ആർക്കും ആരെയും കാണാമെന്നായിരുന്നു വിവാദത്തോട് മന്ത്രി പ്രതികരിച്ചത്. ആർഎസ്എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് സിപിഎം. ഉയർന്നുവരുന്ന വിവാദങ്ങൾ പച്ചക്കള്ളമാണെന്നും സർക്കാരിനെ അപകീർത്തി പെടുത്താൻ നടത്തുന്ന ശ്രമമാണെന്നും മന്ത്രി പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saji cherian

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›