എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി
 

 

എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. മാർച്ച് 9ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷ മാർച്ച് 29ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. 

4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും എസ് എസ് എൽ സി പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിൽ ആകെ 1,40,703 കുട്ടികൾ പരീക്ഷ എഴുതും. ഇതിൽ 72,031 പേർ ആൺകുട്ടികളാണ്.

എയ്ഡഡ് സ്‌കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 1,27,667 ആൺകുട്ടികളും 1,29,900 പെൺകുട്ടികളുമാണ്. അൺ എയ്ഡഡ് സ്‌കൂളുകളിൽ 27,092 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്.