{"vars":{"id": "89527:4990"}}

ആരാധകർ കാത്തിരുന്ന നിമിഷം; മാസ് ആയി എയർപോർട്ടിൽ വന്നിറങ്ങി മമ്മൂട്ടി

 

ഏഴ് മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ ആരോഗ്യവാനായി വന്നിറങ്ങി മമ്മൂട്ടി. ആരാധകർ ആഗ്രഹിച്ചപോലെ യാതൊരു ആരോഗ്യപ്രശനങ്ങളും ഇല്ലാതെ മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ സ്വയം ഡ്രൈവ് ചെയ്‌ത്‌ എത്തി. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് ഹൈദരാബാദില്‍ എത്തുമെന്ന് ആന്റോ ജോസഫ് നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻ്റെയും ബലത്തിൽ അതിജീവിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രാര്‍ത്ഥനയില്‍ കൂട്ടുനിന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും നന്ദിയെന്നും ആൻ്റോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.