ഹോം › കേരളം

പിള്ളേരുണ്ടാക്കിയ പൈസ, അവരത് ചെലവാക്കി കല്യാണം നടത്തുന്നു; അനുഗ്രഹീതനായ അച്ഛനാണെന്ന് കൃഷ്ണകുമാർ

By Metro Desk · 16 Sep 2026, 12:29 PM

നടി അഹാന കൃഷ്ണയുടേയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്ക്. വിവാഹത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. ഇപ്പോൾ മകളുടെ വിവാഹത്തേക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സ്വന്തമായുണ്ടാക്കിയ പൈസ ചെലവാക്കിയാണ് അഹാന വിവാഹം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. നാല് ശക്തരായ സ്ത്രീകളാണ് തന്‍റെ മക്കളെന്നും താൻ അനുഗ്രഹീതനായ അച്ഛനാണ് എന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

പിള്ളേരുണ്ടാക്കിയ പൈസ, അവരത് ചെലവാക്കുന്നു. അത്രയേയുള്ളൂ. ഞാൻ ഒരു അനുഗ്രഹീതനായ അച്ഛനാണ്. കാരണം ശക്തരായ നാല് സ്ത്രീകളാണ് എന്‍റെ മക്കൾ. നിങ്ങളെപ്പോലെ അവരും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നു. ദൈവം അവർക്ക് എന്തൊക്കെയോ കൊടുക്കുന്നു. അങ്ങനെ അവരുണ്ടാക്കുന്ന പണത്തിൽ നിന്ന് അവർ വിവാഹം നടത്തുന്നു. അച്ഛൻ എന്ന നിലയിൽ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു, അത്രയേ ഉള്ളൂ.- കൃഷ്ണകുമാർ പറഞ്ഞു.

അഹാനയും നിമിഷും തമ്മിൽ പത്ത് വർഷമായി പ്രണയത്തിലാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്ന് അവർ വന്നു പറഞ്ഞു. ചെക്കന്‍റെ അച്ഛൻ രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. പഴയ സിനിമ നിർമാതാവാണ്. പക്ഷേ രവിയുടെ മോനാണ് എന്നൊക്കെ പിന്നീടാണ് അറിയുന്നത്. – കൃഷ്ണകുമാർ പറഞ്ഞു.

നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. സ്വാതന്ത്ര്യം എന്ന് പറയുന്നത് നമ്മുടെ കയ്യിൽ ഇരിക്കുന്നതല്ല, അത് അവരുടെ അവകാശമാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്, അവരും അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റൂ.-കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›