ഹോം › കേരളം

കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകം; പിന്നിൽ ദുർമന്ത്രവാദമെന്നും സംശയം

By MJ Desk · 20 Dec 2024, 08:37 AM

എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലെ വൈരുധ്യമാണ് പോലീസിനെ വലയ്ക്കുന്നത്. ആറ് വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ദുർമന്ത്രവാദമെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ അനിഷ പലപ്പോഴായി പല മൊഴിയാണ് നൽകുന്നത്. അനിഷയുടെ ഭർത്താവ് അജാസ് ഖാൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. യുപി സ്വദേശി അജാസ് ഖാന്റെ ആറ് വയസുകാരിയായ മകൾ മുസ്‌കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലിയൽ കണ്ടത്. അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. നിഷ വീണ്ടും ഗർഭിണിയാണ്. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്‌കാൻ തടസ്സമാകുമോയെന്ന ചിന്തയിലാണ് കുട്ടിയെ കൊന്നതെന്നാണ് അനിഷ ആദ്യം നൽകിയ മൊഴി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ദുർമന്ത്രവാദം സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kothamangalam#muskan murder

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›