മുസ്ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്; ഇത്തവണ വനിതാ സ്ഥാനാർഥിയുണ്ടാകുമെന്നും സാദിഖലി തങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. മുന്നണി യോഗത്തിൽ ഇക്കാര്യം പറയും. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാൻ നീക്കം തുടരുന്നതായും സാദിഖലി തങ്ങൾ പറഞ്ഞു
കേരളാ കോൺഗ്രസിന്റെ മനസ് യുഡിഎഫിനൊപ്പമാണ്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദേശമില്ല. ചില സീറ്റുകൾ വെച്ചുമാറണമെന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം ചർച്ചയിൽ മുന്നോട്ടുവെക്കും. സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല
ഇത്തവണ ലീഗിന് വനിതാ സ്ഥാനാർഥിയുണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷേ വോട്ട് വേണ്ടെന്ന് പറയില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു