കാട്ടുപോത്തിനെ കൊല്ലാതെ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ
 

 

എരുമേലി കണമലയിൽ രണ്ട് കർഷകരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലമെന്ന നിലപാടിലുറച്ച് നാട്ടുകാർ. മരിച്ച ചാക്കോയുടെ സംസ്‌കാരം നടക്കുന്നതിന് മുമ്പ് അന്തിമ തീരുമാനമായില്ലെങ്കിൽ വീണ്ടും തെരുവിൽ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. അതേസമയം അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. ചാക്കോയുടെ സംസ്‌കാരം നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കണമലയിൽ സമരസമിതി പറയുന്നത്. 

എന്നാൽ വൈകാരിക പ്രതിഷേധത്തിനൊപ്പം നിൽക്കാൻ നിയമം അനുവദിക്കില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വെച്ച് കാടിനുള്ളിലേക്ക് മാറ്റുമെന്നാണ് വനംവകുപ്പ് പറയുന്നത്.