{"vars":{"id": "89527:4990"}}

എൻ പ്രശാന്തിന് അടുത്ത പ്രഹരം കേന്ദ്രം വക; സസ്‌പെൻഷൻ ആറ് മാസം കൂടി കേന്ദ്ര സർക്കാർ നീട്ടി
 

 

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ആറ് മാസത്തേക്ക് കേന്ദ്ര സർക്കാരാണ് സസ്‌പെൻഷൻ നീട്ടിയത്. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്‌പെൻഡ് ചെയ്യാൻ സാധിക്കുക. 

വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്‌പെൻഷൻ നീട്ടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇത് കേന്ദ്രം അംഗീകരിച്ചതോടെയാണ് സസ്‌പെൻഷൻ കാലാവധി ആറ് മാസത്തേക്ക് കൂടി നീണ്ടത്

ഡോ. എ ജയതിലകിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത വിമർശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബർ 11നാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് പലഘട്ടങ്ങളിലായി കാലാവധി നീട്ടി സസ്‌പെൻഷൻ ഒരു വർഷത്തിലെത്തി നിൽക്കുകയാണ്. പിന്നാലെയാണ് ആറ് മാസം കൂട്ടി നീട്ടിയത്.