ഹോം › കേരളം

ക്യാബിനിൽ വെച്ച് പോലീസുകാരൻ കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ല; എസ് എച്ച് ഒയെ സ്ഥലം മാറ്റി

By MJ Desk · 27 Nov 2024, 12:33 PM

സഹപ്രവർത്തകനായ പോലീസുകാരൻ സ്‌റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കി നിന്ന സംഭവത്തിൽ എസ് എച്ച് ഒയ്‌ക്കെതിരെ നടപടി. തൃശ്ശൂർ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ കെജി കൃഷ്ണകുമാറിനെ സിറ്റി പോലീസ് കമ്മീഷണർ സ്ഥലം മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷെഫീക്കാണ് കുഴഞ്ഞുവീണത് സ്റ്റേഷനിലെ മറ്റ് പോലീസുകാരാണ് ഷെഫീക്കിനെ പരിചരിച്ചത്. ഷെഫീക്കിനെ കൃഷ്ണകുമാർ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതും ഷെഫീക്ക് കുഴഞ്ഞുവീണതും. തൊട്ടുമുന്നിൽ ഷെഫീക്ക് വീണ് കിടന്നിട്ടും കൃഷ്ണകുമാർ തിരിഞ്ഞുനോക്കിയില്ല മറ്റ് പോലീസുകാരെത്തിയാണ് ഷെഫീക്കിനെ പുറത്തേക്ക് എടുത്തത്. സംഭവത്തിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കമ്മീഷണർ പരിശോധിച്ചിരുന്നു. തുടർന്നാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം വകുപ്പുതല നടപടികളിലേക്ക് കടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pavaratti police station#sho transferred

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›