റിസോർട്ടിൽ അനാശാസ്യ കേന്ദ്രം നടത്തിയ പോലീസുകാരന് സസ്‌പെൻഷൻ
 

 

ഇടുക്കി പീരുമേട് റിസോർട്ടിൽ അനാശാസ്യ കേന്ദ്രം നടത്തിയ പോലീസുകാരന് സസ്‌പെൻഷൻ. കാഞ്ഞാർ പോലീസ് സ്‌റ്റേഷനിലെ ഡ്രൈവർ സിപിഒ ടി അജിമോനെതിരെയാണ് നടപടി. പീരുമേട്-തോട്ടാപ്പുര റോഡിലെ കൗഡ് വാലി റിസോർട്ടിൽ നിന്നാണ് അനാശാസ്യ പ്രവർത്തനം നടത്തിയവരെ പീരുമേട് പോലീസ് പിടികൂടിയത്. രണ്ട് മലയാളികളും ഇതര സംസ്ഥാനക്കാരായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്

പോലീസ് റിസോർട്ടിലെത്തിയപ്പോൾ  നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിയിക്കാൻ റിസോർട്ടിലുണ്ടായിരുന്ന സ്ത്രീകൾ ആദ്യം വിളിച്ചത് അജിമോനെയായിരുന്നു. പോലീസ് കാണിച്ച അജിമോന്റെ ഫോട്ടോ ഇവർ തിരിച്ചറിയുകയും അജിമോൻ നടത്തിപ്പുകാരിൽ ഒരാളാണെന്ന് സ്ത്രീകൾ മൊഴി നൽകുകയും ചെയ്തിരുന്നു. 

അജിമോൻ അടക്കം മൂന്ന് പേരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. റിസോർട്ട് നടത്തിപ്പുകാരനായ ജോൺസൺ ആണ് ഒന്നാം പ്രതി. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.