ഹോം › കേരളം

അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ പോയ സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ

By MJ Desk · 20 Nov 2024, 11:55 AM

തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹന കുമാരനെയാണ്(62) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളറടയിൽ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് സമീപത്താണ് മൃതദേഹം കണ്ടത് അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസ് ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിൽ 34 കോടിയുടെ വായ്പാ തിരിമറി കണ്ടെത്തി. നിക്ഷേപ തുക തിരികെ നൽകിയില്ലെന്ന് കാണിച്ച് നിരവധി പേർ പരാതി നൽകിയതിന് പിന്നാലെ മോഹനൻ ഒളിവിൽ പോയി സംഘം സെക്രട്ടറിയും സഹകരണവകുപ്പും പോലീസും തമ്മിലുള്ള ചർച്ചക്കൊടുവിൽ നവംബർ 5നകം നിക്ഷേപകരുടെ തുക തിരികെ നൽകാമെന്ന് ധാരണയായിരുന്നു. ഭരണസമിതി പിരിച്ചുവിട്ടതിനെ തുടർന്ന് ബാങ്ക് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#suicide

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›