ഹോം › കേരളം

അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏകകണ്ഠമായി; പാർട്ടിയിൽ തനിക്ക് പൂർണപിന്തുണയെന്ന് തോമസ് കെ തോമസ്

By MJ Desk · 01 Mar 2025, 03:06 PM

പാർട്ടിയിൽ നിന്ന് തനിക്ക് പൂർണ പിന്തുണ ലഭിച്ചെന്ന് എൻപിസി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. തന്റെ സഹോദരന് പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഏകകണ്ഠമായാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നവരെ ചേർത്തുനിർത്തി സഹകരിപ്പിക്കും. കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്തു. ജി സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് 14 പാലങ്ങളാണ് അവിടെ അനുവദിച്ചത്. എൽഡിഎഫിന്റെ വിജയത്തിനായി കൂടുതൽ ശക്തമായി പ്രവർത്തിക്കും. കെ റെയിൽ പദ്ധതിക്ക് എൻസിപി പിന്തുണ നൽകുമെന്നും തോമസ് കെ തോമസ് പറഞ്ഞു തോമസ് കെ തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാരും ദേശീയ ജനറൽ സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റായി തോമസിനെ നിയമിച്ചത്. പിസി ചാക്കോ രാജിവെച്ചതിന് പിന്നാലെ മന്ത്രി ഏ കെ ശശീന്ദ്രനാണ് തോമസ് കെ തോമസിന്റെ പേര് നിർദേശിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›