{"vars":{"id": "89527:4990"}}

കേരളത്തിലേത് രാജീവിയൻ സർക്കാർ; പിണറായി വീണ്ടും മുഖ്യമന്ത്രിയാകും: പ്രശംസയുമായി വീണ്ടും മണിശങ്കർ അയ്യർ
 

 

കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച 4 സംസ്ഥാനങ്ങളെ രാജ്യത്തുള്ളു.

കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് അത്. നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ഒറ്റ ദിവസം കൊണ്ട് നിരവധി കൊലകൾക്ക് മേൽനോട്ടം വഹിച്ചയാളാണ് നരേന്ദ്ര മോദി. അതേ മോദി ഇപ്പോൾ ബംഗ്ലാദേശിലെ കൊലപാതകങ്ങളെ കുറിച്ച് പറയുന്നു. എന്റെ വേഷ്ടിയുടെ കര പോലും കോൺഗ്രസിന്റെ ത്രിവർണ നിറമാണ്. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ ചൈനയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുകാരൻ എന്ന നിലയിൽ യുഡിഎഫ് വരണമെന്ന് ആഗ്രഹിക്കുന്നു. ഗാന്ധിയൻ എന്ന നിലയിൽ സത്യം പറയാനും ആഗ്രഹിക്കുന്നു. കോൺഗ്രസിലെ വലതുപക്ഷത്തിന്റെയും കമ്മ്യൂണിസ്സുകൾക്കും ഇടയിലാണ് സതീശൻ. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ നിർദേശിക്കുന്നില്ല. പിണറായി തന്നെ മുഖ്യമന്ത്രിയാകുമെന്നും മണി ശങ്കർ അയ്യർ പറഞ്ഞു