പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണമടക്കം പറയും; സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന് തുടക്കം
ഗൃഹ സന്ദർശന പരിപാടിക്ക് മാർഗരേഖയുമായി സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് ചർച്ച ആരംഭിക്കണമെന്നാണ് നിർദേശം. ഗൃഹസന്ദർശന പരിപാടികൾക്ക് ഇന്ന് തുടക്കമായിട്ടുണ്ട്. തിരിച്ചടി ഉണ്ടായ സ്ഥലങ്ങളിൽ എന്തുകൊണ്ട് അത് സംഭവിച്ചു എന്നതിൽ നിന്നാകണം ചർച്ച തുടങ്ങേണ്ടതെന്നാണ് നിർദേശം
ജനങ്ങൾക്ക് പറയാനുള്ളത് ക്ഷമാപൂർവ്വം കേൾക്കണം. തെറ്റായ കാര്യങ്ങൾ പറഞ്ഞാലും പ്രാധാന്യമുള്ള വിഷയം എന്ന നിലയിൽ കേൾക്കണം. തർക്കിച്ചു ജയിക്കാൻ അല്ല, ശരിയായ ധാരണയിൽ എത്തിക്കാൻ ക്ഷമാപൂർവം ഇടപെടണമെന്നും മാർഗരേഖയിൽ പറയുന്നു.
്‌വർഗീയ സംഘടനകളെ വിമർശിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള വിദ്വേഷമല്ല എന്ന് ധരിപ്പിക്കണമെന്നും സിപിഎം മുസ്ലിം വിരുദ്ധ സമീപനം അല്ല സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. പത്മകുമാറിനെതിരായ നടപടിയെടുക്കാത്തതും വിശദീകരിക്കും. പത്മകുമാർ ചെയ്ത തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. കുറ്റപത്രത്തിൽ അത് വ്യക്തമാക്കുന്ന ഘട്ടത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മാർഗരേഖയിൽ പറയുന്നു.