ഹോം › കേരളം

പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി

By MJ Desk · 31 Oct 2024, 03:27 PM

സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേ എന്ന ചോദ്യത്തിന് സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാകരുത്. ഉമർ ഫൈസിയുടെ സ്പർധ വളർത്തുന്ന മോശം പരാമർശം സമസ്ത ഗൗരവത്തിൽ എടുക്കുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്തയിൽ ഭിന്നത രൂക്ഷമാകുകയാണ്. ഉമർ ഫൈസിക്കെതിരെ പരസ്യ നീക്കവുമായി ഒരു വിഭാഗം രംഗത്തുവന്നു. സമസ്ത കോ ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയിൽ പൊതുയോഗം വിളിച്ച് മറുപടി നൽകും. ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. അച്ചടക്ക നടപടി എടുക്കുന്നതുവരെ ശക്തമായി പ്രതികരിക്കാനാണ് എതിർചേരിയുടെ തീരുമാനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk kunhalikkutty

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›