ദിവ്യ യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ആസൂത്രണം ചെയ്‌തെന്ന് റിമാൻഡ് റിപ്പോർട്ട്
Oct 30, 2024, 14:48 IST
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പിപി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനൽ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. കലക്ടറും സംഘാടകരും ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. പെട്രോൾ പമ്പുമായി പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.