അരിക്കൊമ്പൻ മുങ്ങി; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് വനംവകുപ്പ്, നിരീക്ഷണം തുടരും
 

 

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ഇന്ന് അവസാനിപ്പിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലും അരിക്കമ്പനെ കണ്ടെത്താനാകാതെ വന്നതോടെയാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. പുലർച്ചെ നാല് മണിക്കാണ് ദൗത്യം ആരംഭിച്ചത്. അതേസമയം അരിക്കൊമ്പൻ ശങ്കരപണ്ഡിയ മെട്ടിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ കണ്ടെത്തിയാൽ അനുകൂല ഘടകങ്ങൾ പരിശോധിച്ച് അടുത്ത ദിവസം വീണ്ടും ദൗത്യത്തിലേക്ക് കടക്കും

വിവിധ വകുപ്പുകളിലെ 150 ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ നാലരയ്ക്ക് ദൗത്യം തുടങ്ങി.  വിവിധ സംഘങ്ങളായി തിരിഞ്ഞ് ദൗത്യ മേഖലയിലേക്ക് ആളുകൾ പുറപ്പെട്ടു. മയക്കുവെടി വെക്കാനായി ഡോക്ടർ അരുൺ സക്കറിയയും ഒപ്പമുണ്ടായിരുന്നു. സിമന്റ് പാലത്തിന് സമീപമായി അരിക്കൊമ്പൻ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദൗത്യസംഘം അവിടെ നിലയുറപ്പിച്ചു. എന്നാൽ കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പൻ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം തടസ്സപ്പെടുകയായിരുന്നു.