സ്‌കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി; കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്: സാധനം വാങ്ങാനെത്തിയ വയോധികന് ദാരുണാന്ത്യം
Updated: Oct 13, 2025, 18:53 IST
എടപ്പാൾ: മലപ്പുറം എടപ്പാളിൽ സ്‌കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. കടയിൽ സാധനം വാങ്ങാനായി എത്തിയ വിജയൻ (60) ആണ് മരിച്ചത്. എടപ്പാളിലെ കണ്ടനകത്താണ് അപകടമുണ്ടായത്. ദാറുൽ ഹുദായ സ്‌കൂളിന്‍റെ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബസിലുണ്ടായിരുന്ന കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.