ഹോം › കേരളം

ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി തെരച്ചിൽ തുടരുന്നു

By MJ Desk · 05 Oct 2024, 07:32 AM

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമാ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ ആനക്കായി തെരച്ചിൽ തുടരുന്നു. പുതുപ്പള്ളി സാധു എന്ന ആനയാണ് ഭൂതത്താൻകെട്ട് വനമേഖലയിലേക്ക് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കയറിപ്പോയത്. വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു ഈ ആനയുടെ കുത്തേറ്റതോടെ വിരണ്ടാണ് പുതുപ്പള്ളി സാധു കാട് കയറിയത്. ആനക്കായി ഇന്നലെ രാത്രി പത്ത് മണി വരെ കാടനുള്ളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ആറരയോടെ തെരച്ചിൽ പുനരാരംഭിച്ചത്. കാട്ടിലേക്ക് ഓടിക്കയറിയ ആന അധിക ദൂരം പോയിട്ടുണ്ടാകില്ലെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ ആന ഉൾക്കാട്ടിലേക്ക് കയറിയാൽ കാട്ടാനകൾ ഉള്ളതിനാൽ ജീവന് വെല്ലുവിളിയാകുമെന്ന ഭീതിയുമുണ്ട്. നിലവിൽ കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ചുവന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#elephant attack#puthuppally sadhu

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›