രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ വിവരം ലഭിച്ചു; എസ്‌ഐടി മൊഴിയെടുക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കെപിസിസിക്ക് പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്
പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്റെ കുരുക്ക് മുറുകും. രണ്ടാമത്തെ ബലാത്സംഗത്തിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ കോടതിയിൽ നൽകും. രാഹുൽ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കൂടാതെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ട ശേഷമാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളം നേരമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്.