{"vars":{"id": "89527:4990"}}

വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യ; മന്ത്രി സണ്ണി ജോസഫ്

 

ഇരിട്ടി: മഴ ശക്തമാണെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന അണക്കെട്ടുകളിൽ ശരാശരി 42.57 ശതമാനമേ വെള്ളമുള്ളൂവെന്ന് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏതാനും ദിവസം മുൻപ് 30 ശതമാനമായിരുന്നത് ഇപ്പോൾ 40 ആയി.

കഴിഞ്ഞവർഷം ഇതേസമയം 73 ആയിരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ സംസ്ഥാനത്ത് തകരാറിലായ കണക്ഷനുകളിൽ 92 ശതമാനവും പുനഃസ്ഥാപിച്ചു.

2,892 ട്രാൻസ്ഫോമറുകൾക്ക് തകരാറുണ്ടായി. ഇതിൽ 2,600 എണ്ണം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കി. 1,872 വൈദ്യുതത്തൂണുകൾക്കും നാശനഷ്ടമുണ്ടായതായി മന്ത്രി പറഞ്ഞു.