{"vars":{"id": "89527:4990"}}

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
 

 

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് മുഖ്യമന്ത്രി ബിനാലെയുടെ ഉദ്ഘാടനം നിർവഹിക്കും. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

29 വേദികൾ, രാജ്യാന്തര കലാകാരന്മാരുടെ സാന്നിധ്യം, കൺ നിറയെ ആർട്ടിസ്റ്റ് പ്രോജക്ടുകൾ, സമാന്തരപ്രദർശനങ്ങൾ വേറെ. ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പ്രദർശനത്തിന്റെ പേര്. ആസ്പിൻ വാൾ ഹൗസിൽ മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെയാണ് പതാക ഉയർത്തുക. 

പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട് സ്‌പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനങ്ങളുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാർ ഫോർട്ട് കൊച്ചിയിൽ എത്തി കഴിഞ്ഞു. മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും ആയി കൂടുതൽ ഗാലറികൾ ആറാം പതിപ്പിൽ ഉണ്ട്. 2026 മാർച്ച് 31 വരെയാണ് ബിനാലെ