പഴയവീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; പാനൂരിൽ യുവാവിന് ദാരുണാന്ത്യം
Jun 11, 2026, 15:52 IST
പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിൻ്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു.
സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.