സമരം നിർത്തില്ല; സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്: ബിജെപി

തിരുവനന്തപുരം: കൊവിഡിന്റെ പേരില് സര്ക്കാരിനെതിരായ സമരം നിര്ത്തില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. കോവിഡ് നിയന്ത്രണങ്ങള് കര്ശനമാക്കുന്നത് ചര്ച്ച ചെയ്യാന് വൈകിട്ട് സര്വകക്ഷിയോഗം ചേരാനിരിക്കെയാണ് അദ്ദേഹം
 

തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ സര്‍ക്കാരിനെതിരായ സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സർവകക്ഷി യോഗത്തിൽ പാർട്ടി തീരുമാനം അറിയിക്കും. സമരം ജനാധിപത്യമാണ്. അത് നിര്‍ത്താനാവില്ല. ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കാമെന്നും സുരേന്ദ്രൻ അറിയിച്ചു.

കർഷകരെ തെറ്റിദ്ധരിപ്പിച്ചു മോദി സർക്കാരിനെതിരെ സമരം നടത്തുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. മോദി സര്‍ക്കാരിനെതിരെ സമരമാവാം, പിണറായി സര്‍ക്കാരിനെതിരെ സമരം പാടില്ലെന്നാണോ പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുകയുണ്ടായി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ആള്‍ക്കൂട്ടമില്ലാതെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.