മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും റിമാൻഡിൽ
ബലത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വസതിയിൽ ഹാജരാക്കുകയായിരുന്നു. വീണ്ടും കസ്റ്റഡി അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് രാഹുലിനെ റിമാൻഡ് ചെയ്തത്
റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പ്രതിയെ പത്തനംതിട്ട ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിൽ നാളെ കോടതി വാദം കേൾക്കും
പീഡനക്കേസ് പ്രതിക്കായി അഡ്വ. ശാസ്തമംഗലം അജിത്താണ് കോടതിയിൽ ഹാജരാകുന്നത്. ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നും കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമാകും പ്രതിഭാഗം വാദിക്കുക. അറസ്റ്റ് അടക്കമുള്ള നടപടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും