{"vars":{"id": "89527:4990"}}

റാന്നിയെ രണ്ട് മാസത്തോളമായി ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി
 

 

പത്തനംതിട്ട റാന്നി വടശ്ശേരിക്കരയിൽ രണ്ട് മാസത്തോളമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് രാവിലെയാണ് കടുവയെ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്

ഒരു മാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. ഇന്നലെ മേയാൻ വിട്ടിരുന്ന ആടിനെ കടുവ പിടികൂടിയിരുന്നു. ആടിന്റെ ജഡം കൂടിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടർന്ന് ഈ ജഡം കൂട്ടിനുള്ളിൽ വെച്ചതോടെയാണ് കടുവ ഭക്ഷിക്കാനെത്തിയതും കുടുങ്ങിയതും

കഴിഞ്ഞ മാസം 9ന് കുമ്പളത്താമണ്ണിലെ വീടിന് സമീപത്ത് കടുവയെ കണ്ടിരുന്നു. പിന്നാലെ ഒരു വളർത്തുനായയെ പിടികൂടി ഭക്ഷിക്കുകയും ചെയ്തിരുന്നു. കടുവ പേടി കാരണം നാട്ടുകാർ ഈ പ്രദേശത്ത് പകൽ പോലും പുറത്തിറങ്ങാൻ ഭയന്നിരുന്നു.