ഹോം › കേരളം

വി സി നിയമനത്തിൽ പൂർണ അധികാരമുള്ളത് തനിക്കാണ്; മന്ത്രിക്ക് മറുപടി നൽകാനില്ലെന്ന് ഗവർണർ

By MJ Desk · 28 Nov 2024, 03:14 PM

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നിയമനം വിവാദത്തിലേക്ക്. ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വിസി നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോടതി വിധി പൂർണമായും പഠിച്ചതിന് ശേഷം ചോദ്യങ്ങളുമായി വരാനും ഗവർണർ പറഞ്ഞു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാൻ താനില്ല. വിദ്യാഭ്യാസ മന്ത്രിക്ക് പറയാനുള്ളതെല്ലാം പറയാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള എല്ലാ അവകാശവുമുണ്ട്. ജനാധിപത്യത്തിൽ അഭിപ്രായപ്രകടനത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഹൈക്കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ഒരു മാസമായി മറ്റാരെയും ഞാൻ പകരം നിയമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു. കാരണം ഹൈക്കോടതിയിൽ നിന്നുള്ള വ്യക്തത വേണമായിരുന്നു. ചാൻസലർക്കാണ് അധികാരമുള്ളത് എന്നതായിരുന്നു ഹൈക്കോടതി വിധിയെന്നും ഗവർണർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#governor

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›