വിനോദയാത്രാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് വയസ്സുകാരനടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
May 3, 2026, 10:58 IST
കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (3) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രപോയ ഏഴംഗ സംഘത്തിന്‍റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്.
കാറിലുണ്ടായിരുന്നു ബാക്കി 5 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരു കുട്ടിയുടെ നില ഗുരുതരമാണ്.