അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; മാർട്ടിനെതിരെ കേസെടുക്കാൻ പോലീസ്
Dec 17, 2025, 11:37 IST
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ രണ്ടാം പ്രതി മാർട്ടിന് എതിരെ കേസെടുക്കാൻ പോലീസ്. ഉടൻ കേസ് രജിസ്റ്റർ ചെയ്യും. തനിക്ക് എതിരെ മനപൂർവം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നടി സൈബറാക്രമണം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്.
മാർട്ടിലെ നിലവിൽ കോടതി 20 വർഷത്തേക്ക് തടവിൽ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി ഇയാൾ കോടതിയിൽ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമർശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് എന്നാണ് വിവരം.