കേരളത്തിലിരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം; അബിൻ വർക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്
കേരളത്തിൽ പ്രവർത്തിക്കണമെന്ന യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അബിന് കേരളത്തിലിരുന്ന് ദേശീയതലത്തിൽ പ്രവർത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ് ചോദിച്ചു. കെസി വേണുഗോപാൽ കേരളത്തിലുമുണ്ട്, ദേശീയ നേതൃത്വത്തിലുമുണ്ട്. കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിനെന്താ കുഴപ്പമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി ഇന്നലെ തീരുമാനിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് അബിൻ വർക്കി വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനമന്നും പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അബിൻ വർക്കി ഇന്ന് പ്രതികരിച്ചിരുന്നു
പാർട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും അതൃപ്തി വ്യക്തമാക്കി അബിൻ വർക്കി പ്രതികരിച്ചിരുന്നു. ദേശീയ സെക്രട്ടറി ആകാൻ താത്പര്യമില്ലെന്നും പാർട്ടിയോട് തിരുത്താൻ വിനയപൂർവം പറയുമെന്നും അബിൻ വർക്കി പറഞ്ഞിരുന്നു.