ഹോം › കേരളം

ഭാര്യ പണം നൽകിയില്ല, മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

By News Desk · 08 Sep 2024, 12:52 PM

പത്തനംതിട്ട: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നതോടെ നാലര വയസുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ വിദേശത്ത് നഴ്സാണ്. പണം ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതെ വന്നതോടെ അശ്ലീല സന്ദേശം അയക്കുകയും പിന്നീട് വീഡിയോ കോൾ ചെയ്ത് മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കുകയുമായിരുന്നു. മാത്രമല്ല കുട്ടിയുടെ വലതു വാരിയെല്ലിന്‍റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഭാര്യ മാതാപിതാക്കൾക്ക് അയക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പിന്നാലെ തിരുവല്ല പൊലീസ് ജിൻസ‌ണെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›