{"vars":{"id": "89527:4990"}}

ആത്മീയ ചികിത്സയുടെ പേരിൽ യുവതിയെ ഹോം സ്‌റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു; 51കാരൻ അറസ്റ്റിൽ
 

 

ആത്മീയ ചികിത്സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ. വയനാട് കട്ടിപ്പാറ സ്വേദശി ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹ്മാനാണ്(51) പിടിയിലായത്

ഒക്ടോബർ 8ന് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്‌റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്‌റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്

അനധികൃതമായി ആയുധം കൈവശം വെക്കൽ, സ്‌ഫോടക വസ്തു നിയമപ്രകാരം ഉള്ള കേസുകളിലും ഇയാൾ പ്രതിയാണ്. കർണാടകയിൽ സാമ്പത്തിക തട്ടിപ്പ് കേസിലും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.