{"vars":{"id": "89527:4990"}}

യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്നു, മൂന്ന് പേർ പിടിയിൽ
 

 

യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും സ്വർണം കവരുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ റഷീദ്(44), കൂട്ടാളികളായ പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി സ്വദേശി ജലാലുദ്ദീൻ, വെറ്റിലപ്പാറ ചിക്ലായി സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്. 

ഡിസംബർ 13ന് രാത്രി വാടകയ്ക്ക് വീട് എടുത്ത് നൽകാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് എംഡിഎംഎ കലർന്ന വെള്ളം കുടിക്കാൻ നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും യുവതിയുടെ സ്വർണം കവരുകയും ചെയ്തുവെന്നാണ് കേസ്

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. റഷീദാണ് മുഖ്യപ്രതി. ഇയാളെ സഹായിച്ചതിനാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. 2016ൽ അയ്യന്തോളിലെ ഫ്‌ളാറ്റിൽ വെച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റഷീദ്. പല പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.