ഹോം › കേരളം

യുവാക്കളെ ഇടിച്ചുവീഴ്ത്തി; സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറ് കിലോമീറ്റർ ദൂരം

By MJ Desk · 24 Sep 2024, 12:18 PM

കോട്ടയം പാലായിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം സ്‌കൂട്ടറുമായി ലോറി നിർത്താതെ പാഞ്ഞു. ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ കുരുങ്ങിയ സ്‌കൂട്ടറുമായാണ് ലോറി നിർത്താതെ ആറ് കിലോമീറ്റർ ദൂരം പാഞ്ഞത്. സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്കൾക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിൽ സ്‌കൂട്ടർ നിർത്തി സംസാരിച്ചു കൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. മേവട സ്വദേശികളായ അലൻ കുര്യൻ, നോബി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു സ്‌കൂട്ടറുമായി ആറ് കിലോമീറ്റർ ദൂരം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്ക് സമീപം ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതോടെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›