ഹോം › കേരളം

യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യൂട്യൂബർ മൂന്ന് മാസത്തിന് ശേഷം പിടിയിൽ

By MJ Desk · 23 Sep 2024, 05:28 PM

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യൂട്യൂബർ പിടിയിൽ. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ്(49) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ് സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. ഇന്നലെ പ്രതി ഫറോക്കിൽ എത്തിയത് മനസ്സിലാക്കിയ പോലീസ് വ്യാപക പിരശോധന നടത്തി. പോലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ ഫായിസ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാത്രി എറണാകുളം ബസിൽ കയറി. എന്നാൽ പോലീസ് ബസ് പിന്തുടർന്ന് തടഞ്ഞു നിർത്തിയ ശേഷം ഇയാളെ പിടികൂടുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#rape case#youtuber

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›