പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കും; ആദ്യ റിലീസ് മാസ്റ്റർ

പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കും. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് തീയറ്ററുകളിൽ ആദ്യമെത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രദർശനം പാതി സീറ്റിൽ മാത്രമാകും
 

പത്ത് മാസത്തിന് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ നാളെ തുറക്കും. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് തീയറ്ററുകളിൽ ആദ്യമെത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രദർശനം

പാതി സീറ്റിൽ മാത്രമാകും ആളുകളെ അനുവദിക്കുക. സിനിമാ സംഘടനകൾ ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളിൽ സർക്കാർ അനുകൂല നിലപാട് എടുത്തതോടെയാണ് തീരുമാനം. മാർച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി ഫീസിൽ 50 ശതമാനം ഇളവ്, ലൈസൻസ് പുതുക്കേണ്ട കാലാവധി മാർച്ച് വരെ നീട്ടി എന്നിവയാണ് സർക്കാർ നൽകിയ ഇളവുകൾ

മാസ്റ്റർ റിലീസിന് ശേഷം മലയാള സിനിമകൾ മുൻഗണനാ ക്രമത്തിൽ റിലീസ് ചെയ്യും. നേരത്തെ ജനുവരി 5 മുതൽ തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സിനിമാ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടിൽ സംഘടനകൾ ഉറച്ചു നിന്നതോടെയാണ് തീരുമാനം വൈകിയത്.