{"vars":{"id": "89527:4990"}}

കൊല്ലങ്കോട് ബീവറേജ് ഔട്ട്‌ലെറ്റിൽ മോഷണം; പത്ത് ചാക്കുകളിലായി മദ്യക്കുപ്പികൾ കടത്തി
 

 

പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. ജീവനക്കാർ ഓണാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തിരുവോണത്തിന് തലേന്നാകാം മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ഔട്ട്‌ലെറ്റിലെ സ്‌റ്റോക്ക് പരിശോധിച്ച ശേഷമെ എത്ര നഷ്ടം സംഭവിച്ചു എന്ന് പറയാനാകൂവെന്ന് ഔട്ട്‌ലെറ്റ് മാനേജർ അറിയിച്ചു

പോലീസും ഫോറൻസിംഗ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പത്ത് ചാക്കുകളിലായാണ് മോഷ്ടാവ് കുപ്പികൾ കടത്തിയത്. വ്യത്യസ്ത ബ്രാൻഡുകളിലെ വിവിധ മദ്യക്കുപ്പികൾ മോഷമം പോയി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു. ഔട്ട്‌ലെറ്റിന്റെ ഒരു വശത്തെ ചുമര് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്

അതേസമയം സംസ്ഥാനത്ത് 826 കോടിയുടെ മദ്യവിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 776 കോടിയുടെ വിൽപ്പനയാണ് നടന്നത്. ഉത്രാട ദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷമിത് 126 കോടിയായിരുന്നു.