തേനിയിൽ കാട്ടുതീയിൽപ്പെട്ട് നാല് പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് കാട്ടുപാത വഴി കേരളത്തിൽ ജോലിക്ക് വന്നവർ

തമിഴ്നാട് തേനിയിൽ കാട്ടുതീയിൽപ്പെട്ട് നാല് പേർ മരിച്ചു. റാസിങ്കപുരം സ്വദേശികലായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്ന് വയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്
 

തമിഴ്‌നാട് തേനിയിൽ കാട്ടുതീയിൽപ്പെട്ട് നാല് പേർ മരിച്ചു. റാസിങ്കപുരം സ്വദേശികലായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്ന് വയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി പൂപ്പാറയിൽ നിന്ന് കാട്ടുപാത വഴി പോയ തോട്ടം തൊഴിലാളികലാണ് കാട്ടുതീയിൽ അകപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് പോകരുതെന്ന് തൊഴിലാളികളോട് സർക്കാർ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് കാട്ടുപാത വഴി പോയവരാണ് അപകടത്തിൽപ്പെട്ടത്.