സംസ്ഥാനത്ത് ഇന്ന് പുതുതായി 32 ഹോട്ട്സ്പോട്ടുകൾ കൂടി; 22 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്. 22 മരണങ്ങളാണ് ഇന്ന്
 

സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജൻ (47), കിളിമാനൂർ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദൻ (60), നെല്ലുവിള സ്വദേശി ദേവരാജൻ (56), അമ്പലത്തിൻകര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആൾബർട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോർജ് (75), തൃശൂർ വെമ്പല്ലൂർ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം സ്വദേശി കോയക്കുട്ടി (73), കോഴിക്കോട് സ്വദേശിനി ജയപ്രകാശിനി (70), ചാലിയം സ്വദേശി അഷ്റഫ് (49), അരക്കിനാർ സ്വദേശി അഹമ്മദ് കോയ (74), പയ്യോളി സ്വദേശി ഗംഗാധരൻ (78), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പി.സി. ജോസ് (56), രാമൻതളി സ്വദേശി പി. സുധാകരൻ (65), അയിക്കര സ്വദേശി അജേഷ് കുമാർ (40), അലവിൽ സ്വദേശിനി സുമതി (67), ചന്ദനക്കാംപാറ പി.വി. ചന്ദ്രൻ (68), എടയന്നൂർ സ്വദേശി ഭാസ്‌കരൻ (75), കാസർഗോഡ് മുട്ടത്തൊടി സ്വദേശിനി മറിയുമ്മ (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂർ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂർ 423, കോട്ടയം 342, പത്തനംതിട്ട 296, കാസർഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.