{"vars":{"id": "89527:4990"}}

കോയിപ്രത്തെ ദമ്പതികൾ കൂടുതൽ യുവാക്കളെ ക്രൂരമർദത്തിന് ഇരയാക്കിയതായി സൂചന
 

 

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂര മർദനത്തിന് ഇരയാക്കിയ ദമ്പതികൾ കൂടുതൽ പേരെ ഉപദ്രവിച്ചതായി സൂചന. കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പോലീസ്. സൈക്കോ മോഡലിൽ ആലപ്പുഴ, റാന്നി സ്വദേശികളെ മർദിച്ചത് കൂടാതെ മറ്റ് രണ്ട് പേരും മർദനത്തിന് ഇരയായതായി പോലീസ് സംശയിക്കുന്നു

ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം പോലീസിന് തോന്നിയത്. മുഖ്യപ്രതിയായ ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡർ തുറക്കാനുള്ള ശ്രമത്തിലാണ് പോലീസ്. രശ്മിയുടെ ഫോണിൽ മർദനത്തിന്റേതടക്കം അഞ്ച് വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്

രശ്മിയും മർദനത്തിന് ഇരയായ ആലപ്പുഴ സ്വദേശിയും ദൃശ്യങ്ങളിലുണ്ട്. റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മർദിക്കുന്നതും ഫോണിലുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകും.